Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: 13കാരനെ പീഡിപ്പിച്ച കേസില്‍ പ്രമുഖ റിയാലിറ്റിഷോ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചിയര്‍ പെര്‍ഫക്ഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ആന്‍ഡ്രിയ ക്ലിവന്‍ജര്‍(35) ആണ് പോലീസിൻറെ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗികബന്ധമാകയാല്‍ ബലാത്സംഗത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അര്‍ക്കന്‍സാസ് ചൈല്‍ഡ് അബ്യൂസ് ഹോട്ട് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. ചോദ്യം ചെയ്യലില്‍ ഇരയായ ബാലന്‍ ഈ വിവരങ്ങള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഇന്റര്‍നെറ്റിലൂടെ ലൈംഗിക വീഡിയോകള്‍ കാണിക്കുകയും സ്വന്തം നഗ്ന ചിത്രങ്ങള്‍ കുട്ടിക്ക് അയച്ചുകൊടുത്തതായും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ കുട്ടിയുടെ മൊബൈലില്‍ കണ്ടാണ് മാതാപിതാക്കള്‍ ഇക്കാര്യം അറിയുന്നത്.സ്വന്തം വീട്ടില്‍ എത്തിയ ബാലനെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും പിന്നീടും പല തവണ കാറില്‍ വെച്ച് ലൈംഗിക വേഴ്ച നടത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ആന്‍ഡ്രിയ നിരവധി ടിവി പരിപാടികളിലും പിന്നീട് സജീവമായിരുന്നു.
Leave a Reply