Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിൻറെ ഭാര്യ സുനന്ദ പുഷ്കര്‍ (52) ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിലെ മുറിയില്‍ ആണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അമിതമായി ഉറക്ക ഗുളിക കഴിച്ചതാണ് കാരണം എന്നാണു പോലീസിൻറെ പ്രാഥമിക നിഗമനം. ശശി തരൂരിന് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വിവാദമുണ്ടായി രണ്ടുദിവസത്തിനുശേഷമാണ് മരണം. എ.ഐ. സി.സി. സമ്മേളനം ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂര്‍ തന്നെയാണ് രാത്രിയോടെ പോലീസില്‍ വിവരമറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടു കൂടിയാണ് പൊസ്റ്റ്മോർട്ടം നടക്കുക. ഇതോടെ മരണ കാരണം വ്യക്തമാകും എന്ന പ്രതീക്ഷയിൽ ആണ്.
സുനന്ദയുടെ മരണം താൽകാലികമായെങ്കിലും ശശി തരൂരിൻറെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയാകും.
Leave a Reply