Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:19 am

Menu

Published on January 18, 2014 at 5:04 pm

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോർട്ട്‌ വന്നു; മരണ കാരണം അമിത മരുന്നുപയോഗം, ശരീരത്തില്‍ മുറിവുകളുടെ പാടുകളും

sunanda-pushkars-death-a-case-of-sudden-unnatural-death-reveals-autopsy-report

സുനന്ദയുടെ മരണത്തിനു കാരണമായത് അമിത മരുന്നുപയോഗം ആണെന്ന് പോസ്റ്റ്‌ മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി സൂചന.
അമിതമരുന്നുപയോഗം തലച്ചോറിനെ ബാധിച്ചപ്പോള്‍ അത് ശ്വാസകോശത്തില്‍ തടസമുണ്ടാക്കിയെന്നും ശ്വാസതടസമാവാം മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നു ലഭിച്ച വിവരങ്ങള്‍. എന്നാൽ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ച സാഹചര്യത്തിൽ അതിൻറെ ഫലം കൂടി വന്നതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമമായി പറയാന്‍ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദയുടെ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം വഹിച്ച ഡോക്ടര്‍ സുധീര്‍ ഗുപ്ത പറഞ്ഞു. കഴുത്തിലും കൈത്തണ്ടയിലുമായിരുന്നു മുറിവിൻറെ പാടുകള്‍. ഡല്‍ഹി എയിംസില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ സുനന്ദയുടെ മൃതശരീരം ഭര്‍ത്താവ് ശശി തരൂര്‍ ഏറ്റുവാങ്ങി. മൃതദേഹം ശശിതരൂരിന്‍റെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാലുമണിയോടെ സംസ്കരച്ചടങ്ങുകള്‍ പൂർത്തിയാക്കും. ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ശരീരത്തിലെ ക്ഷതങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നു ഡോക്ടര്‍ അറിയിച്ചു. മാത്രമല്ല ആത്മഹത്യയാണോയെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News