Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താനെ: താനയിലെ വസായിലെ കമാന്‍ എന്ന സ്ഥലത്തെ കൃഷിയിടത്തിൽ വച്ച് സ്‌കൂള്‍വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊന്നു. വ്യാഴാഴ്ച സ്‌കൂളില്‍പോയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടർന്ന് കുടുംബംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചില്ല. പിന്നീട് വാലിവ് പൊലീീസ് സ്റ്റേഷനിൽ പരാതി നല്കി. തുടർന്നുള്ള അന്വേഷണത്തിൽ ശനിയാഴ്ച വൈകിട്ട് കൃഷിയിടത്തില്‍ മൃതദേഹം കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു . കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ തെളിഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Leave a Reply