Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:49 am

Menu

Published on January 20, 2014 at 3:11 pm

23 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു

23-year-old-allegedly-raped-then-set-on-fire

റാഞ്ചി: ഉത്തരാഖണ്ഡില്‍ 22 കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.ഉത്തരകാശിക്ക് സമീപമാണ് കൊടുക്രൂരത അരങ്ങേറിയത്.റാഡി വനത്തില്‍ നിന്നും കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ കണ്ടെത്തി.മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച് യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ട് യുവാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.അറസ്റ്റിലായ രണ്ട് പേരില്‍ അമര്‍ദീപ് എന്ന പയ്യനാണ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.സുഹൃത്തായ അജയ് ഷായും അമര്‍ദീപും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു.വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ രണ്ട് പേരും ചേര്‍ന്ന് അവരുടെ കഴുത്ത് മുറിച്ചു.മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.ഡിസംബര്‍ 30 മുതല്‍ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News