Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:15 pm

Menu

Published on January 20, 2014 at 4:39 pm

സുനന്ദ പുഷ്ക്കർ മദ്യം ഉപയോഗിച്ചിരുന്നില്ല എന്ന് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ

sunandas-deathno-trace-of-alcohol-in-body

ന്യൂഡല്‍ഹി: സുനന്ദ പുഷ്കർ മദ്യം ഉപയോഗിച്ച്ചിരുന്നില്ലെന്നു ഡോക്ടർമാർ വെളിപ്പെടുത്തി.  പോസ്റ്റ്മോര്‍ട്ടം നടത്തിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് സംഭവം വെളിപ്പെടുത്തിയത്. സുനന്ദ മരുന്ന് കഴിച്ചിരുന്നെങ്കിലും മദ്യം ഉപയോഗിച്ചിരുന്നില്ലെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. മരുന്നുകളുടെ അമിത ഉപയോഗത്തിന്റെ ചില തെളിവുകള്‍ കിട്ടി. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നിന്റെ സാന്നിധ്യം ശരീരത്തിലുണ്ട്.  എന്നാൽ പോസ്റ്റ്മാർട്ടത്തിൽ മദ്യത്തിന്റെ അംശം തീരെ ഇല്ലായിരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്.  മദ്യവും വേദനസംഹാരിയും ഒന്നിച്ച് കഴിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് മരുന്നുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. ചില മാധ്യമങ്ങൾ  സുനന്ദ മദ്യം ഉപയോഗിച്ചിരുന്നു എന്ന്  പ്രചരിപ്പിച്ചിരുന്നു. രക്തസ്രാവങ്ങളുടെയും  ആന്തരികാവയങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന് സമര്‍പ്പിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News