Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:22 am

Menu

Published on January 21, 2014 at 12:41 pm

ദയാഹര്‍ജികളില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷയില്‍ ഇളവ് – സുപ്രീംകോടതി

suprime-court-statement

തിരുവനതപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് വര്‍ഷങ്ങള്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നത് വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്.വിവിധ കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഭരണഘടന ബഞ്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ദയാഹര്‍ജി പരിഗണിക്കുന്നതിന് ചില മാര്‍ഗനിര്‍ദ്ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.മാനസിക രോഗങ്ങള്‍ പരിഗണിച്ചും വധശിക്ഷയില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചു.ഒരു കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കാന്‍ പാടില്ല. ഇത് മൗലികാവകാശ ലംഘനമാണ്.എന്നാല്‍ ദയാഹര്‍ജി തള്ളി കഴിഞ്ഞാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ ഒറ്റക്ക് ഒരു സെല്ലിലേക്ക് മാറ്റാം.ദയാഹര്‍ജിയില്‍ രാഷ്ട്രപതി സമയബന്ധിതമായി തീരുമാനമെടുക്കണം.ഇത് അനന്തമായി നീട്ടി കൊണ്ടു പോകുന്നത് ജീവിക്കാനുള്ള പൗരൻറെ അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 23 ാം അനുഛേദത്തിൻറെ ലംഘനമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.പുതിയ ഉത്തരവ് പ്രകാരം വീരപ്പൻറെ കൂട്ടാളികള്‍ സഹിതമുള്ളവര്‍ക്ക് വധശിക്ഷയില്‍ നിന്നും മോചനം ലഭിക്കും.രാജിവ് ഗാന്ധി വധകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കോടതിയെ സമീപിക്കാന്‍ കഴിയും.രാഷ്‌ട്രം കണ്ട നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഒന്നാണ് ഇതെന്ന് വിദഗ്ധ നിയമപാലകര്‍ വിലയിരുത്തുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News