Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 3, 2026 3:16 pm

Menu

Published on January 22, 2014 at 9:48 am

തെലുങ്ക് നടൻ നാഗേശ്വരറാവു അന്തരിച്ചു

telugu-actor-nageswara-rao-passes-away

ഹൈദരബാദ്: പ്രമുഖ തെലുങ്ക് ചലച്ചിത്രതാരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് അന്ത്യം സംഭവിച്ചത്.അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.നടനും നിര്‍മ്മാതാവുമായി 75 വര്‍ഷം തെലുങ്ക് സിനിമയില്‍ നിറഞ്ഞിനിന്ന വ്യക്തിത്വമായിരുന്നു നാഗേശ്വരറാവു. ഹിന്ദി ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 1941 ല്‍ ധര്‍മ്മപത്‌നിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കൃഷിക്കാരനായി ജീവിതം തുടങ്ങി നാടകരംഗത്ത് കൂടിയാണ് നാഗേശ്വരറാവു അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തെലുങ്ക്. തമിഴ്, ഹിന്ദി ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നീഗേശ്വരറാവുവിന് അവകാശപ്പെട്ടതാണ്. ദാസരി നാരായണ റാവു സംവിധാനം ചെയ്ത നാഗേശ്വരറാവുവിന്റെ പ്രേമാഭിഷേകം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. . ആദ്യമായി തെലുങ്ക് സിനിമയില്‍ ഇരട്ടവേഷം ചെയ്യുന്നതും നാഗേശ്വരറാവുവാണ്, നവരാത്രി എന്ന ചിത്രത്തില്‍ അദ്ദേഹം ഒമ്പത് റോളിലാണ് പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് ദാദ സാഹിബ് പുരസ്‌കാരവും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു നാഗേശ്വരറാവു.തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മൂന്നു തവണ നേടി. തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജുന ഉള്‍പ്പടെ അഞ്ച് മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News