Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 4:07 pm

Menu

Published on January 22, 2014 at 12:59 pm

കോടതി വിധിയില്‍ പൂര്‍ണ തൃപ്തയല്ല;അപ്പീലുമായി മുന്നോട്ടുപോകും;സിബിഐ അന്വേഷണം വേണമെന്നും കെ കെ രമ

k-k-rema-to-go-in-appeal-against-tp-case-verdict

കോഴിക്കോട്‌ : ടി. പി വധക്കേസ്‌ വിധിയില്‍ തൃപ്‌തയല്ലെന്നും കേസില്‍ അപ്പീലുമായി മുന്നോട്ടുപോകുമെന്നും ചന്ദ്രശേഖരൻറെ ഭാര്യ കെ.കെ രമ. ഒപ്പം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അവര്‍ പ്രതികരിച്ചു. കൊലപാതകത്തില്‍ സി.പി.എമ്മിന്‍്റെ പങ്ക് തെളിഞ്ഞിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.സി.പി.എം ഉന്നതനേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനും ഗൂഢാലോചന തെളിയിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യമാണ്.സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും.മേല്‍ക്കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിധിന്യായം പഠിച്ച ശേഷം തീരുമാനിക്കും.കേസിലെ പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അവര്‍ പറഞ്ഞു.അച്‌ഛനും മകന്‍ അഭിനവിനും ഒപ്പമായിരുന്നു കോടതിയില്‍ വിധികേള്‍ക്കാനായി രമ എത്തിയത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News