Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:55 am

Menu

Published on January 23, 2014 at 1:53 pm

എ.ടി.എം. തട്ടിപ്പ് പ്രതികൾ അറസ്റ്റിൽ

2-arrest-in-atm-robbery

തലശ്ശേരി:ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണത്തില്‍ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍.ധര്‍മ്മടം സ്വദേശികളായ ശരത്, മൃണാള്‍ എന്നിവരെ മൈസൂര്‍ പോലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് ഇരുവരേയും മൈസൂരില്‍ പോലീസ് പിടികൂടിയത്.സെക്യൂരിറ്റി ജീവനക്കാരായ പ്രതികള്‍ രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഐഡിബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ നിറയ്ക്കാനുള്ളതായിരുന്നു പണം. തലശേരി, ഉരുവച്ചാല്‍, കണ്ണൂര്‍, താണ, മേലെചൊവ്വ, തുടങ്ങിയ എടിഎം കൗണ്ടറുകളിലായിരുന്നു ഇവ നിറയ്‌ക്കേണ്ടിയിരുന്നത്. പ്രതികള്‍ മൈസൂരില്‍ പിടിയിലായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം തലശ്ശേരിയില്‍നിന്ന് പോലീസ് സംഘം മൈസൂരിലേക്ക് പോയി. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ധര്‍മടം പോലീസ് സ്‌റ്റേഷനു സമീപത്തെ കോയിക്കല്‍ സജീന്ദ്രനെ(38) കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്ക് ഒളിവില്‍പ്പോകാന്‍ വാഹനമുള്‍പ്പെടെ ഏര്‍പ്പെടുത്തിക്കൊടുത്തത് സജീന്ദ്രനാണ്. ബാങ്കുകളിലെ ചില ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. റൈറ്റേഴ്‌സ് സെയ്ഫ് ഗാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പിഎം ഗോപാലകൃഷ്ണനാണ് ഇതുസംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരാണ് മൃദുലും ശരതും. എടിഎമ്മുകളിലൊന്നും പണം എത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News