Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം:സ്‌കൂള്‍ ക്ലാസ്സ് മുറികളിലെ കറുത്ത ബോര്‍ഡുകള്‍ക്കു പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനം.ലീഗ് എം എല്‍ എയായ സി മമ്മൂട്ടിയാണ് സ്‌കൂളുകളിലെ ബ്ലാക്ക് ബോര്‍ഡില്‍ പച്ച പൂശുന്നത്. തിരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് പരിഷ്‌കരണം നടപ്പിലാക്കുക. കണ്ണിന് കറുപ്പിനേക്കാള്‍ നല്ലത് പച്ച നിറമമാണെന്ന കണ്ടെത്തലാണ് ഇതിന് പിന്നില്‍.ബ്ലാക്ക് ബോര്‍ഡിന്റെ മിറം മാറ്റുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മമ്മൂട്ടി എം എല്‍ എയുടെ ഭരണപരിഷ്‌കാരങ്ങള്‍. മണ്ഡലത്തിലെ സ്‌കൂളുകള്‍ മുഴുവനും ഇനി സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലി ആയിരിക്കും. പുതുപുത്തന്‍ ടൈല്‍സ് പാകിയ തറയാണ് സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലി ക്ലാസ് മുറികളിലെ പ്രത്യേകത. പൂന്തോട്ടമുണ്ടാക്കിയും ആകര്‍ഷകമായ നിറങ്ങള്‍ അടിച്ച് സ്‌കൂളിനെ കളര്‍ഫുളാക്കാനും പരിപാടിയുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇപ്പോഴുള്ള മഞ്ഞയും ചുവപ്പും കറുപ്പും മാറ്റി ആകര്‍ഷകമായ നിറങ്ങള്‍ പൂശും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ എയ്ഡഡ് സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി നാലേകാല്‍ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
Leave a Reply