Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: എംടിഎന്‍എല്ലും ബിഎസ്എന്‍എല്ലും നാളെ മുതല്‍ റോമിങ് സൗജന്യമാക്കുന്നു. എംടിഎന്‍എല്‍ ഡല്‍ഹി, മുംബൈ നെറ്റ്വര്‍ക്കുകളിലാണ് റോമിങ് സൗജന്യം.ഇനി മുതല്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ മുഴുവന്‍ നെറ്റ് വര്‍ക്കിലേക്കും റോമിങ്ങ് ചാര്‍ജില്ലാതെ സംസാരിക്കാം. ഈ സേവനത്തിന് ഒരു ദിവസം ഒരു രൂപ ഈടാക്കും. എംടിഎന്‍എല്‍ മുബൈയിലും ഡല്‍ഹിയിലും ബിഎസ്എന്‍എല്‍ മറ്റ് മേഖലകളിലും പദ്ധതി നടപ്പാക്കും.കഴിഞ്ഞ വര്‍ഷം റോമിങ്ങ് സൗജന്യമാക്കണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെടുകയും ഇത് നടപ്പിലാക്കാന്‍ ട്രായ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിൻറെ ഭാഗമായി അഞ്ച് രൂപയ്ക്ക് മുകളില്‍ ഈടാക്കി റോമിങ്ങ് സൗജന്യമാക്കാന്‍ സൗകാര്യ കമ്പനികള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Leave a Reply