Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 2:08 am

Menu

Published on January 27, 2014 at 1:35 pm

തട്ടിപ്പു കേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് രമേശ് ചെന്നിത്തല

fraud-cheating-cases-kerala-2nd

തിരുവനന്തപുരം: തട്ടിപ്പു കേസുകളുടെ കാര്യത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 554 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസിലാണ് കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് ബ്ലേഡ് മാഫിയകളുടെ അതിക്രമങ്ങള്‍ സംബന്ധിച്ച് 73 പരാതി ലഭിച്ചു. ഏറ്റവും കുടുതല്‍ സാമ്പത്തിക തട്ടിപ്പ് നടന്നത് എറണാകുളത്താണ്. 1720 രണ്ടാം സ്ഥാനം തൃശൂരാണ്. 1298. ഏറ്റവും കുറവ് ഇടുക്കിയില്‍ 3 കേസുകള്‍. സോളാര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് 22 തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബ്ലേഡ് മാഫിയകളെ കണ്ടെത്താന്‍ 1464 റെയ്ഡുകള്‍ നടത്തുകയും 659 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരില്‍ നി്ന്ന് 1,31,97,922 രൂപ പിടിച്ചെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News