Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാമില്‍ടണ്‍: ന്യൂസ്ലന്‍റിനെതിരായുള്ള നിർണായകമായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയില്‍ സമനില പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ ഇന്ത്യക്ക് 27 ഓവറില്‍ 107 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.വിരാട് കോലി, രഹാനെ, റായിഡു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 81 പന്തില്‍ നിന്ന് അറുപത് റണ്‍സെടുത്ത രോഹിത് ശര്‍മയും ഒമ്പത് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത നായകന്‍ ധോനിയുമാണ് ഇന്ത്യക്ക് വേണ്ടി ബാറ്റിങ് തുടരുന്നത്. ന്യൂസിലണ്ടിന് വേണ്ടി മില്‍സ്, സൗത്തി, ബെനറ്റ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി. സൗത്തിയുടെ പന്തില്‍ നീഷാം ക്യാച്ചെടുത്താണ് കോലി പുറത്തായത്. പത്ത് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമായിരുന്നു വിരാട് കോലിയുടെ സമ്പാദ്യം.അഞ്ചു മല്‍സര പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റശേഷം ഓക്‌ലണ്ടിലെ മൂന്നാം ഏകദിനം ടൈയിലെത്തിച്ച ഇന്ത്യയ്ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചേ തീരൂ. പരമ്പരയില്‍ 2-0നു മുന്നിലാണ് ഓസ്‌ട്രേലിയ.ലോക ഒന്നാംനമ്പര്‍ ഏകദിന ടീം എന്ന പ്രശസ്തി ഇതിനിടെ നഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ തോറ്റതാണ് ഇന്ത്യയ്ക്കു രക്ഷയായത്. രണ്ടു മല്‍സരങ്ങളും ജയിച്ച് പരമ്പര സമനിലയിലെത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനത്തു തുടരാം
Leave a Reply