Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:53 am

Menu

Published on January 28, 2014 at 11:46 am

ടിപി വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം

t-p-murder-case-life-term-for-11-accused

കോഴിക്കോട് : കേരളം ഉറ്റുനോക്കിയ ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ വിധി വന്നു.കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സിപിഎം നേതാവ് പികെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 12 പേര്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു.11 പ്രതികള്‍ക്ക് ജീവപര്യന്തം. ഒരാള്‍ക്ക് മൂന്നു വര്‍ഷം തടവ്.കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടിയാണ് ശിക്ഷ വിധിച്ചത്.കൊലയാളിസംഘത്തില്‍പെട്ട ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിവര്‍ക്ക് ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചു. സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചതിന് കൊടി സുനിയെ അഞ്ചു വര്‍ഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട് തെളിവ് നശിപ്പിക്കല്‍ കുറ്റത്തിന് ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എംകെ പ്രദീപന്‍ എന്ന ലംബു പ്രദീപന് മൂന്ന് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. കൊലപാതകം, വധഗൂഢാലോചന, വധപ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്നതാണെന്ന് കോടതി പ്രതികളെ അറിയിച്ചു. തെളിവ് നശിപ്പിച്ചത് ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും പരമാവധി ശിക്ഷ ഇളവുചെയ്യണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. ഈ വാദം കേട്ടശേഷമാണ് ശിക്ഷ വിധി ജനുവരി 28 ലേക്ക് വച്ചത്. ഇതോടെ ഒന്നരവര്‍ഷമായി കോടതിയില്‍ നടന്ന നിയമനടപടികള്‍ക്ക് വിരാമമായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News