Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 2:00 pm

Menu

Published on January 28, 2014 at 4:38 pm

സല്‍മാന്‍ഖാനെതിരെ മുസ്ലീം മതപണ്ഡിതർ

boycott-salman-khans-films-as-star-backs-narendra-modi

മുംബൈ:ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിയെ അനുകൂലിച്ച് പ്രസ്ഥാവന നടത്തിയതിന് സല്‍മാന്‍ഖാനെതിരെ മുസ്ലീം മതപണ്ഡിതരുടെ നീക്കം. സല്‍മാന്‍ഖാന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിയ്ക്കാനും മുസ്ലീം സമൂഹം നടത്തുന്ന ചടങ്ങുകളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും സല്‍മാന്‍ഖാനെ ഒഴിവാക്കാനുമാണ് ആഹ്വാനം. അഹമ്മദാബാദില്‍ നടന്ന പട്ടം പറത്തല്‍ ഫെസ്റ്റില്‍ മോഡിയ്‌ക്കൊപ്പം വേദി പങ്കിടുകയും മോഡിനയെ മഹാനെന്ന് വിശേഷിപ്പിയ്ക്കുയും ചെയ്ത സല്‍മാൻറെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് തൊട്ടു പിന്നാലെ 2002 ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തിയ സല്‍മാൻറെ എല്ലാ ചിത്രങ്ങളും ബഹിഷ്‌ക്കരിയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ഉലെമ കൗണ്‍സില്‍ അംഗം മൗലാന ഇജാസ് കാശ്മീരി പറഞ്ഞു. കലാപത്തിൻറെ ദുരിതങ്ങള്‍ പേറുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മോഡി എന്താണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.സല്‍മാനെതിരെ മതപണ്ഡിതരും കൂടി തിരിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് പുതിയ മുഖം കൈവരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News