Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരിപ്പാട്: ആര്‍ കെ ജംങഷനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നങ്ങ്യാര്‍കുളങ്ങരയിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതകചോര്‍ച്ച ഉണ്ടാവാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. എന്നാലും മുൻകരുതലെന്ന നിലയ്ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറിനും സഹായിക്കും പരിക്കേറ്റതിനാൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
Leave a Reply