Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:18 pm

Menu

Published on January 31, 2014 at 4:20 pm

തളര്‍ന്നുകിടക്കുന്ന ഗുണ്ടയെ ബന്ധു തീവെച്ചുകൊന്നു

goonda-leader-died

കഴക്കൂട്ടം: തളര്‍ന്നുകിടക്കുന്ന കുപ്രസിദ്ധ ഗുണ്ടയെ ബന്ധു  മണ്ണെണ്ണ ഒഴിച്ച് തീവെച്ചുകൊന്നു.മംഗലപുരം വെയിലൂര്‍ വാലികോണം മൈനാകം വീട്ടില്‍ ബീഡി സുനി എന്ന സുനില്‍കുമാര്‍ (38) ആണ്കൊല്ലപ്പെട്ടത്. നട്ടെല്ലൊടിഞ്ഞു കിടപ്പിലായിരുന്ന സുനിലിനെ ബന്ധുവായ യുവാവാണ് വീട്ടില്‍ കയറി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.ബുധനാഴ്ച രാത്രി ഏഴുമണിയോടെ വീടിന് മുറ്റത്തു വെച്ചാണ് സുനിലിന് പൊള്ളലേറ്റത്. രാവിലെ വീട്ടിലെത്തിയ ബൈജുവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.തുടര്‍ന്ന് ഭീഷണി മുഴക്കി മടങ്ങിയ ബിജു രാത്രി ഏഴുമണിയോടെ മണ്ണെണ്ണയുമായി തിരികെയെത്തിയ ശേഷം കട്ടിലില്‍ കിടക്കുകയായിരുന്ന സുനില്‍ കുമാറിന്റെ ശരീരമാസകലം മണ്ണെണ്ണയൊഴിച്ചശേഷം വിളക്കിലെ തീ സുനില്‍കുമാറിനു നേരെ എറിയുകയുമായിരുന്നു. ഈ സമയം സുനിലിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കുടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ സുനില്‍ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News