Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം തൃക്കുന്നത് സെമിനാരിയില്‍ യാക്കോബായ വിഭാഗം വിലക്കു ലംഘിച്ച് യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്തി. പ്രാർത്ഥനയ്ക്കെത്തിയ തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്ത ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിയില്‍നിന്ന് മുഴുവന്‍ വിശ്വാസികളെയും പോലീസ് ഒഴിപ്പിച്ചു. തൃക്കുന്നത്ത് സെമിനാരി പോലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു . പുലര്‍ച്ചെ നാലരയോടെയാണ് ആലുവ തൃക്കുന്നത്ത് സെമിനാരിക്കു സമീപമുള്ള പള്ളിയില്‍ തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയിലെത്തി പൂട്ടു തുറന്ന് പ്രാര്‍ത്ഥന നടത്തിയത്. പൂട്ടിക്കിടന്ന പള്ളിയില്‍ പ്രവേശിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഒര്‍ത്തഡോക്‌സ് വിഭാഗം തങ്ങളുടേതാണെന്നും യാക്കോബായ വിഭാഗം അവരുടേതാണെന്നും അവകാശവാദമുന്നയിക്കുന്ന പള്ളി വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്.തൃക്കുന്നത്ത് പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നില നില്‍ക്കുന്നതാണ്. ജില്ലാ ഭരണകൂടത്തിൻറെ നിര്‍ദ്ദേശത്തില്‍ വര്‍ഷത്തില്‍ രണ്ട് ദിവസം ഇരുവിഭാഗത്തിനും പള്ളി ആരാധനക്കായി വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണം മറികടന്ന് ഇന്ന് പുലര്‍ച്ചെ 04.20 ഓടെ ശ്രേഷ്ഠതോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ ബിഷപ്പുമാരും നിരവധി വിശ്വാസികളും പള്ളിയിലെത്തി ആരാധനക്ക് ശ്രമിക്കുകയായിരുന്നു.
Leave a Reply