Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:07 pm

Menu

Published on February 1, 2014 at 9:54 am

ഡീസൽ വില വർധിപ്പിച്ചു.

diesel-price-hiked-by-50-paise-non-domestic-lpg-cut-by-rs-107

ന്യൂഡല്‍ഹി: ഡീസൽ  ലിറ്ററിന്  വീണ്ടും 50 പൈസ കൂട്ടി. വെള്ളിയാഴ്ച അര്‍ധരാത്രി മുതൽ പുതുക്കിയ വില നിലവിൽ  വന്നു. ഇതോടെ ഡീസൽ വില 54.91 രൂപയാകും.സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു.ഇതോടെ ഡൽഹിയിൽ  സിലിണ്ടറിന് 1134 രൂപയായി. 2012 ജനുവരി മുതലാണ് ഓരോ മാസവും ഡീസലിന്റെ വില 50 പൈസവീതം വർധിപ്പിച്ചു തുടങ്ങിയത്.ഡീസല്‍വില ലിറ്ററിന് 50 പൈസവീതം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് നേരത്തേ തന്നെ പെട്രോളിയംമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഡീസല്‍വില ഡല്‍ഹിയില്‍ നികുതികളടക്കം 57 പൈസയാണ് കൂട്ടിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഇന്ധനവിലകള്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് എല്‍.പി.ജി. വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News