Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : മൈക്രോസോഫ്റ്റിൻറെ പുതിയ സി.ഇ.ഒ യായി ഇന്ത്യൻ വംശജനായി സത്യ നടെല്ലയെ
തിരഞ്ഞെടുത്തു.ആഗസ്റ്റില്‍ വിരമിക്കുന്ന നിലവിലെ സിഇഒ സ്റ്റീവ് ബാല്‍മറിനു പിന്‍ഗാമിയായാണ് നഡെല്ല എത്തുന്നത്.46 കാരനായ സത്യ നടെല്ല ഹൈദരാബാദില്‍ ആണ് ജനിച്ചത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ നഡെല്ല ഉപരിപഠനം പൂര്‍ത്തിയാക്കിയത് അമേരിക്കയിലാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ അമേരിക്കയില്‍ നിന്ന് ബിരുദം നേടി. അമേരിക്കന്‍ എംബിഎയും സ്വന്തമാക്കി. നിലവില്‍ മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സിൻറെ വൈസ് പ്രസിഡന്റ് ആണ്.1992 ലാണ് മൈക്രോസോഫ്‌റ്റില്‍ ചേര്‍ന്നത്.കഴിഞ്ഞ 22 വര്‍ഷമായി മൈക്രോസോഫ്‌റ്റിൻറെ ഭാഗമാണ് നടെല്ല.അതേസമയം മൈക്രോസോഫ്റ്റിൻറെ സ്ഥാപകനായ ബില്‍ഗേറ്റ്സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറി സാങ്കേതിക വിഭാഗം ഉപദേശകനായി ചുമതലയേല്‍ക്കും. ജോണ്‍ തോംസനാണ് കമ്പനിയുടെ പുതിയ ചെയർമാൻ
Leave a Reply