Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:52 pm

Menu

Published on February 5, 2014 at 11:44 am

കണ്ണുനീരിനു പകരം ഇവൾ പൊഴിക്കുന്നത് പാറക്കഷ്ണങ്ങൾ;ലോകത്തിന് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് യമനീസ് പെണ്‍കുട്ടി [വീഡിയോ]

yemeni-girl-leaves-doctors-speechless-by-crying-stones-instead-of-tears

സന : കരയുമ്പോള്‍ കണ്ണില്‍ നിന്നും കണ്ണീരിന് പകരം ചോര ഒഴുകി എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാല്‍ ഇവിടെ ഒരു പന്ത്രണ്ടുവയസുകാരി കരയുമ്പോള്‍ കണ്ണില്‍ നിന്നും വരുന്നത് കണ്ണീരല്ല പകരം പാറക്കഷ്ണങ്ങളാണ്.പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നറിയാം.യെമനിലെ സനയിലാണ് ഒരു കൊച്ചു പെണ്‍കുട്ടിയില്‍ ഇത്തരമൊരു പ്രതിഭാസം കണ്ടെത്തിയത്. സാദിയ സാലേഷ് എന്ന 12 കാരി പെണ്‍കുട്ടി.  യെമനിലെ ഒരു വാര്‍ത്താ ചാനലായ അസല്‍ ഇതിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.അതേസമയം കണ്ണില്‍ നിന്നും എങ്ങനെയാണ് കല്ലുകള്‍ വരുന്നത് എന്നറിയില്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത് .ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറയുന്നത് ഇത് ദുര്‍മന്ത്രവാദം ആണെന്നും കുട്ടിയില്‍ പിശാച് ബാധിച്ചിരിക്കുന്നു എന്നുമാണ്എന്തോ വലിയ ദുരന്തം വരുന്നതിന്റെ സൂചനയായും ചിലര്‍ ഇതിനെ കാണുന്നു. 18 വര്‍ഷം മുമ്പ് ലെബനനില്‍ ഇതിന് സമാനമായ ഒരു സംഭവം ഉണ്ടായതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതും ഒരു പെണ്‍കുട്ടിയായിരുന്നു. കുട്ടിയുടെ കണ്ണില്‍ നിന്ന് അന്ന് പരലുകളാണ് പുറത്തേക്ക് വീണിരുന്നത്.അത്ഭുതം എന്ന് മാത്രമേ ഇത്തരം കാര്യങ്ങളെ പറയുവാന്‍ സാധിക്കു ഈ വീഡിയോ കാണുമ്പോഴും വേറെ വാക്കുകള്‍ പറയാന്‍ കഴിയില്ല എന്നതാണ് സത്യം .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News