Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:27 am

Menu

Published on February 6, 2014 at 9:57 am

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് 84 ലക്ഷം രൂപ യുടെ സ്വർണം പിടികൂടി

gold-smuggling-in-karipur

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ എയര്‍ലൈന്‍ സെക്യൂരിറ്റി കരാര്‍ ജീവനക്കാരന് കൈമാറിയ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.84 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ അല്‍ത്താഫാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ സഹായമൊരുക്കിയ സെക്യൂരിറ്റി വിഭാഗത്തിലെ കരാര്‍ ജീവനക്കാരനായ മനോജിനെയും കസ്റ്റംസ് പിടികൂടി.വിമാനത്താവളത്തില്‍ വെച്ച് അല്‍ത്താഫ് സ്വര്‍ണം മനോജിന് കൈമാറി. ഇതിന് ശേഷം പുറത്തിറങ്ങിയ അല്‍ത്താഫ് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്.  പുറത്തുനില്‍ക്കുകയായിരുന്ന അല്‍ത്താഫിന്റെ സുഹൃത്ത് ബഷീറിനേയും ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News