Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 2:11 am

Menu

Published on February 8, 2014 at 9:44 am

കണ്ണൂരില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയ ആക്രമണം

attack-against-police-at-kannur

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം.ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരനെയും സംഘത്തെയുമാണ് മണല്‍ മാഫിയ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരിക്കൂര്‍ പുഴയില്‍ അനധികൃത മണല്‍വാരല്‍ സജീവമാണെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് ഡിവൈഎസ്പിയും സംഘവും അന്വേഷണത്തിനിറങ്ങിയത്. പരിശോധനക്കെത്തുന്ന വിവരം ചോരാതിരിക്കാന്‍ സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. അര്‍ധരാത്രി മാമാനം അമ്പലത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ മണലുമായി വരുകയായിരുന്ന ടിപ്പര്‍ ലോറിക്ക് പൊലീസ് കൈ കാണിച്ചു. എന്നാല്‍ വാഹനം നിര്‍ത്തിയില്ല. പിന്തുര്‍ന്നെത്തിയ പൊലീസ് സംഘം ടിപ്പറിനെ മറികടന്നു. ഇതോടെ ലോറിയിലുണ്ടായിരുന്നവര്‍ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.നിയന്ത്രണം വിട്ട ലോറി സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ ലോറിയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരനും സംഘവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാരെത്തി ലോറി കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചതായി അറിയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News