Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:35 pm

Menu

Published on February 10, 2014 at 12:11 pm

സംസ്ഥാനത്ത് ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

bank-staff-to-strike-work-today

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം കാലാവധി കഴിഞ്ഞിട്ടും നടത്താത്തതില്‍ പ്രതിഷേധിച്ച്  രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു.കാലാവധി തീര്‍ന്ന് 15 മാസം പിന്നിട്ട ശമ്പളക്കരാര്‍ പുതുക്കുക, ജനവിരുദ്ധ ബാങ്ക് സ്വകാര്യവിദേശ പുറംകരാര്‍വത്കരണ ലയന നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ രാജ്യവ്യാപക പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തത്. പത്ത് ലക്ഷത്തിലേറെ ജീവനക്കാര്‍ പണിമുടക്കുന്നതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിക്കും.പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം എസ്.ബി.ടി. മെയിന്‍ ശാഖയുടെ മുന്നില്‍നിന്ന് റിസര്‍വ് ബാങ്കിന്റെ മുന്നിലേക്ക് പ്രകടനവും ധര്‍ണയും നടത്തി.അഖിലേന്ത്യാ വ്യാപകമായി യു.എഫ്.ബി.യുവിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 10, 11 തീയതികളില്‍ നടത്തുന്ന ബാങ്ക് പണിമുടക്കിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ പരിപൂര്‍ണ പിന്തുണയും സഹകരണവും കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News