Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്‌ത്രീയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയാണ് കൊലപ്പെട്ടത്. രാധയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാനഭംഗത്തിനു ശേഷമാണ് രാധയെ പ്രതികള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജു നായരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നിലമ്പൂരിനു സമീപം ചുള്ളിയോട് ഉണ്ണിക്കുളത്തിനു സമീപമുള്ള കുളത്തിലാണു ഞായറാഴ്ച വൈകുന്നേരം ചാക്കില്‍ കെട്ടിയ നിലയില്‍ നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധയുടെ (49) മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഇവിടെയെത്തിച്ച് പോലീസ് തെളിവെടുത്തു.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ഓടെ വീട്ടില്‍ നിന്നും കോണ്‍ഗ്രസ് നിയോജക മണ്ഡലം ഓഫീസിലേക്ക് ജോലിക്ക് പോയതായിരുന്നു രാധ. പിന്നീട് രാധയെ ആരും കണ്ടില്ല. ബന്ധുക്കള്‍ നിലമ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതി അന്വേഷിക്കമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply