Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:25 am

Menu

Published on February 12, 2014 at 10:53 am

ഇടക്കാല റെയില്‍വേ ബജറ്റ്‌ ഇന്ന്‌

railway-budget-to-be-presented-today

ന്യൂഡല്‍ഹി: ഇടക്കാല റെയില്‍വേ ബജറ്റ്‌ ഇന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന കാര്‍ഗെ ലോക്‌സഭയില്‍ അവതരിപ്പിക്കും.റെയില്‍േവ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്നാണ് അറിയുന്നത് .മൂന്നു മാസത്തേക്കുള്ള ഇടക്കാല ബജറ്റാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ തീവണ്ടികളും പുതിയ പാതകള്‍ക്കായുള്ള സര്‍വ്വേകളും ഖര്‍ഗെ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. വളര്‍ച്ച മുന്‍നിറുത്തിയുള്ള ബജറ്റായിരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേയുടെ വരുമാനത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഇടിവുണ്ടായിരുന്നു. ചരക്കു നീക്കത്തിലെ വരുമാനത്തില്‍ 850 കോടി രൂപയുടെയും യാത്രാക്കൂലി ഇനത്തിലെ വരുമാനത്തില്‍ 4000 കോടി രൂപയുടെയും കുറവുണ്ടായെന്ന് റെയില്‍വേ വിശദീകരിക്കുന്നു.
എന്നാല്‍ നിരക്കു കൂട്ടേണ്ടെന്നാണ് തീരുമാനം. ഇന്ധന ചെലവിന്റെ അടിസ്ഥാനത്തില്‍ നിരക്ക് ഏപ്രിലില്‍ കൂടുന്നത് ഒഴിവാക്കാനുള്ള ചില നടപടികളും ഉണ്ടായേക്കും. വരുമാനം കൂട്ടാന്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന 20 പ്രത്യേക പ്രീമിയര്‍ തീവണ്ടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിൻറെ അവസാന ബജറ്റ് റെയില്‍ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ആദ്യ ബജറ്റാണിത്.ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ബജറ്റവതരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News