Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഏഷ്യാകപ്പ്, ലോകകപ്പ് ട്വന്റി-20 ടൂര്‍ണമെന്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ പേസ് ബോളര്‍ ഇശാന്ത് ശര്‍മ്മക്കും മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റൈനയ്ക്കും ഇരുടൂര്‍ണമെന്റിനുള്ള ടീമുകളിലും ഇടംപിടിക്കാന്‍ സാധിച്ചില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലുണ്ടായ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരേയും ടീമില്‍ നിന്നും പുറത്താക്കിയത്.ഏകദിന ടീമില്‍ റെയ്‌നയ്ക്കു പകരം ചേതേശ്വര്‍ പൂജാരയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മലയാളി താരം സഞ്ജു വി സാംസണ് ട്വന്റി-20 ടീമില്‍ ഇടം നേടാനായില്ല.14 അംഗ ടീമിനെ വീതമാണ് ഇരു ടൂര്‍ണമെന്റുകള്‍ക്കുമായി തെരഞ്ഞെടുത്തിട്ടുള്ളത്.ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് എട്ടുവരെ ബംഗ്ലാദേശിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഏഷ്യാകപ്പില്‍ മാറ്റുരയ്ക്കുന്നത്.മാര്‍ച്ച് 16 മുതല്‍ ഏപ്രല്‍ ആറുവരെ ബംഗ്ലാദേശിലാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ മല്‍സരിക്കുന്നത്.
ഏഷ്യാകപ്പിനുള്ള ടീം: മഹേന്ദ്ര സിംഗ് ധോനി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, അജിങ്ക രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, ഈശ്വര്‍ പാണ്ഡെ.
ട്വന്റി-20 ലോകകപ്പ് ടീം: മഹേന്ദ്ര സിംഗ് ധോനി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, അജിങ്ക രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, മോഹിത് ശര്‍മ്മ, വരുണ്‍ ആരോണ്‍.
Leave a Reply