Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : വടകരയില്‍ പൊലീസിന്‍റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദേശീയപാത കര്‍മ സമിതിയും വ്യാപാരികളും ചേര്‍ന്ന് വടകരയിലും കൊയിലാണ്ടിയിലും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തൂ. ദേശീയപാത 45 മീറ്ററാക്കി ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി 600 ഓളം പേർ പങ്കെടുത്ത സര്‍വെയിൽ പ്രതിഷേധവുമായെത്തിയ നാട്ടുകാർക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.വടകരക്കടുത്ത് മൂരാട് പാലത്തിനടുത്താണ് അധികൃതര്‍ സര്‍വേ ആരംഭിച്ചിരുന്നത്.സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും 30 സ്ത്രീകളടക്കം 100ലേറെയാളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Leave a Reply