Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 12, 2014 at 4:02 pm

വടകരയില്‍ പ്രക്ഷോഭത്തിനിടെ പോലീസ് മധ്യവയസ്ക്കൻറെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചു [വീഡിയോ]

police-attacking-and-destroying-genital-organ-of-a-protester

വടകര: കോഴിക്കോട് വടകരയില്‍ ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ  പോലീസ് മധ്യവയസ്ക്കൻറെ  ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചു. പ്രകോപനം ഒന്നും ഉണ്ടാക്കാതെ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന പ്രവര്‍ത്തകനെ വടകര സിഐയുടെ നേത്രുത്വത്തിലുള്ള പോലിസ് സംഘമാണ് മര്‍ദിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തിലാണ് പോലിസ് അതിക്രമണം ഉണ്ടായത്.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു .സംഭവത്തെ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.പുനരധിവാസ പാക്കേജ് ഇല്ലാതെ ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സമര പ്രവര്‍ത്തകരുടെ പ്രതിഷേധം.സമാധാനപരമായി സമരം നടത്തി വരുന്ന പ്രവര്‍ത്തകനെയാണ് പൊലീസ് ആക്രമിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സമര സമിതി നാളെ വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Loading...

Comments are closed.

More News