Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:46 pm

Menu

Published on February 13, 2014 at 4:04 pm

കൊല്ലത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 5 മരണം

5-killed-accident-in-kollam

കൊല്ലം: കുളത്തൂപ്പുഴയില്‍ തെന്‍മല പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. മരിച്ചവരില്‍  മൂന്നു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്  . നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കളത്തുപ്പുഴ സ്വദേശിനികളായ അമ്മിണി,പൊന്നമ്മ.ആര്യകയവ് സ്വദേശികളായ റോസമ്മ,തെന്മല സ്വദേശികളായ മുഹമ്മദ്‌ ഹനീഫ്,ഗോപിനാഥ് എന്നിവരാണ് മരിച്ചത്.ഇന്ന്  രാവിലെ 11 ഓടെയായിരുന്നു അപകടം. മീന്‍കയറ്റി വന്ന ലോറി പ്രദേശത്ത് സമാന്തര സര്‍വീസ് നടത്തുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ജീപ്പ് യാത്രക്കാരാണ്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News