Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പെക്ട്രം വാങ്ങാന്‍ കമ്പനികള്‍ ചെലവഴിച്ച വന്‍ തുകയാണ് നിരക്ക് വര്‍ധനവിനായി കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനയുള്ളത്. സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയവരാണ് നിരക്ക് വര്‍ധനവിനെ കുറിച്ച് സജീവമായി ചിന്തിക്കുന്നത്.സര്‍ക്കാര്‍ നിശ്ചയിച്ച കരുതല്‍ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ലേലം പിടിക്കേണ്ടിവന്നതിനല്‍ നിരക്ക് വര്‍ധനവിലുടെ നഷ്ടം നികത്താനാണ് കമ്പനികള്‍ ഉദ്ദേശിക്കുന്നത്. പ്രമുഖ കമ്പനികളായ ഭാരതി എയര്‍ടെല്ലും വോഡാഫോണും 18,600 കോടി വീതം മുടക്കിയാണ് ലേലം പിടിച്ചത്. കരുതല്‍ വിലയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത് 41,000 ആയിരുന്നുവെങ്കിലും ലഭിച്ചത് 61,000 കോടിയാണ്. 900 മെഗാഹെട്‌സ് സ്‌പെക്ട്രത്തിനായി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയ്ക്കു തന്നെ 84 ശതമാനത്തോളം അധികതുക നല്‍കിയ ലേലം പിടിക്കേണ്ടിവന്നു. ലേലം സര്‍ക്കാരിന് വന്‍ ലാഭമാണ് നേടിതന്നതെങ്കിലും ഇതുവഴിയുണ്ടായ നഷ്ടം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് കമ്പനികളുടെ നീക്കം. അതേ സമയം ബിഎസ്എൻ എൽ കോൾനിരക്കുകൾ മാറ്റമില്ലാതെ തുടരും.
Leave a Reply