Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് ഉപഭോക്താക്കൾക്ക് വെബ് ബ്രൌസറുകളായ ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്…!!!ഇന്ത്യയിലെ ഗൂഗിള്‍ ക്രോമിലും മോസില്ല ഫയര്‍ഫോക്‌സിലും ധാരാളം സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടി- ഇന്‍ ആണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകള്‍ നല്‍കുന്നത്. ഇന്ത്യയിലെ ഉപയോക്തക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഫയര്‍ഫോക്‌സും ,ക്രോമും.സുരക്ഷാപ്രശ്നങ്ങള്‍ കാരണം നെറ്റ്‌വര്‍ക്ക് ശൃംഖലകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ നിലവിലുള്ള ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.മോസില്ല ഫയര്‍ഫോക്‌സിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യവും ഇവര്‍ ഉറപ്പിക്കുന്നുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ ഒരു പേജ് എടുത്താല്‍ ഹോം , എബൗട്ട് ബട്ടണുകള്‍ ഇന്‍പ്രോപ്പറായി കണ്ടാല്‍ നിങ്ങളുടെ ബ്രൗസറിനും ഈ മാല്‍വെയര്‍ ബാധിച്ചിരിക്കാം എന്നാണ് സുരക്ഷ ഏജന്‍സി പറയുന്നത്.നിലവില്‍ മാല്‍വെയര്‍ ആക്രമണം നേരിടുന്ന ബ്രൗസര്‍ പതിപ്പുകള്‍ ഇവയാണ് Firefox versions prior to 27.0, Firefox extended support release (ESR) versions prior to 24.3, Thunderbird versions prior to 24.3, SeaMonkey versions prior to 2.24 and Google Chrome prior to version 32.0.1700.102.പി ടി ഐയാണ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Leave a Reply