Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:36 pm

Menu

Published on February 19, 2014 at 11:15 am

തെലങ്കാന ബില്‍ ലോക്‌സഭ പാസാക്കി;ആന്ധ്രയില്‍ ഇന്ന് ബന്ദ്

telangana-bill-passed-in-ls-indias-29th-state-comes-into-being

ന്യൂഡല്‍ഹി : തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി. അവസാനനിമിഷം ബി.ജെ.പി.യും ബി.എസ്.പി.യും പിന്തുണച്ചതോടെയാണ് ആന്ധ്രാപ്രദേശിനെ തെലങ്കാനയെന്നും സീമാന്ധ്രയെന്നും വിഭജിക്കുന്ന പുനഃസംഘടനാ ബില്ലിന് സഭയില്‍ പച്ചക്കൊടിയുയര്‍ന്നത്. ഇതോടെ രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായി തെലങ്കാന മാറും. ബില്‍ പാസായതില്‍ തെലങ്കാന അനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ സീമാന്ധ്രയിലും റായലസീമയിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തെലങ്കാന രൂപീകരണ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡി രാജിവയ്ക്കുമെന്നും സൂചനയുണ്ട്.കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഗണ്‍ട ശ്രീനിവാസറാവുകിഴക്കന്‍ രാമചന്ദ്രപുരത്തെ കോണ്‍ഗ്രസ് എംഎല്‍എ തോട്ട ത്രിമൂര്‍ത്തിലു എംഎല്‍എ സ്ഥാനവും പാര്‍ടി അംഗത്വവും രാജിവച്ചു. ആഹ്ലാദപ്രകടനവും പ്രതിഷേധവും കണക്കിലെടുത്ത് ആന്ധ്രയിലെങ്ങും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബില്‍ പാസാക്കിയതിലൂടെ ജനാധിപത്യത്തിന്റെ കരിദിനമാണെന്നും ബുധനാഴ്ച ബന്ദ് ആചരിക്കുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്റെഡ്ഡി ഡല്‍ഹിയില്‍ അറിയിച്ചു.ലോക്‌സഭ പാസാക്കിയ ആന്ധ്ര പുനഃസംഘടനാ ബില്‍പ്രകാരം അടുത്ത പത്തുവര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. പിന്നീട് തെലങ്കാനയുടെ തലസ്ഥാനമാകും. ഈ കാലത്തിനുള്ളില്‍ ആന്ധ്ര പുതിയ തലസ്ഥാനം കണ്ടെത്തണമെന്ന് ബില്‍ പറയുന്നു. ആന്ധ്രയ്ക്ക് തലസ്ഥാനം വികസിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തികസഹായവും മറ്റും കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേന്ദ്രം കൊണ്ടുവന്ന 35 ഭേദഗതിയോടെയാണ് ബില്‍ അംഗീകരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News