Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാതാ അമൃതാനന്ദമയിക്കെതിരേ അവരുടെ മുന്‍ ശിഷ്യ പുറത്തിറക്കിയ പുസ്തകം ഇതിനോടകം തന്നെ വിവാദമായികത്തിപടരുകയാണ്.പുസ്തകത്തെ എതിർത്തും അനുകൂലിച്ചും നിരവധി പോസ്റ്ററുകലാണ് വിവിധ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വന്നു കൊണ്ടിരിക്കുന്നത്.എന്നാൽ പ്രമുഖരായ രാഷ്‌ട്രീയ നേതാക്കളോ, മറ്റ് സാംസ്‌കാരിക, പൊതുപ്രവര്‍ത്തകരോ ഇതിനെതിരെ ഒരു പ്രസ്‌താവന പോലും നടത്താന്‍ തയ്യാറായിരുന്നില്ല. ഈ സമയത്താണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്റെ ഫേസ്‌ബുക്കിലൂടെ അമ്മക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്നത്.എന്നാൽ സംഭവം വിവാദമായതോടെ പേജ് വ്യാജമാണെന്ന വാദവുമായി ജയരാജന്‍ രംഗത്തെത്തിയിരിക്കുകയാണ്.അമൃതാനന്ദമയിക്കെതിരെ പോസ്റ്റിട്ടത് തന്റെ ഒറിജിനല്‍ ഫേസ്‌ബുക്ക് പേജില്‍ നിന്നുമല്ലെന്നും, മറ്റാരോ കൈകാര്യം ചെയ്യുന്ന വ്യാജ പേജില്‍ നിന്നുമാണെന്നും പി ജയരാജന്‍ ഫേസ്‌ബുക്കിലൂടെ തന്നെ പറയുന്നു.’പ്രിയ ഗെയില്‍, ലോകത്തിലെ ഏറ്റവും വലിയ എന്റെ ജനാധിപത്യ രാജ്യത്താണ് ഇത്തരമൊരു പുസ്തകം എഴുതുന്നതെങ്കില്‍ നാളെ നിങ്ങള്‍ക്ക് നാം അനുശോചനം അര്‍പ്പിക്കേണ്ടിവന്നേനെ…’ എന്ന് എഴുത്തുകാരിയെ അറിയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇത്രയും തുറന്നുപറയാന്‍ വിദേശിയായ എഴുത്തുകാരിക്ക് അവരുടെ നാട്ടില്‍ കിട്ടുന്ന സൗകര്യത്തെ ഓര്‍ത്ത് അസൂയപ്പെടുന്നെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യുകയും ജയരാജന്റേതായി നല്‍കിയിരുന്ന പ്രൊഫൈല്‍ ചിത്രം മറ്റൊന്നാക്കുകയും ചെയ്തു. പിന്നിലെ തീം ഇമേജും മാറ്റി. ജയരാജന്‍ അറിയിച്ചതായി ഒരു കുറിപ്പും പേജില്‍ പ്രത്യക്ഷപ്പെട്ടു.ലേഖനം വന്നത് മറ്റേതോ പേജിലാണെന്നു സന്ദര്‍ശകരെ ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജയരാജന്റേതായി ലേഖനങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്ന പേജില്‍ തന്നെയാണ് അമൃതാനന്ദമയിയെക്കുറിച്ചുള്ള വിവാദ ലേഖനവും വന്നത്.ഇതു ഫേസ്ബുക്കില്‍ സജീവ ചര്‍ച്ചയായതോടെയാണ് ജയരാജന്‍ അടുത്ത വിശദീകരണം പോസ്റ്റ് ചെയ്തത്.പി. ജയരാജന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നതായും അതില്‍ അദ്ദേഹത്തിന്റെ സമ്മതില്ലാതെയാണ് മാതാ അമൃതാനന്ദമയിയെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും പി. ജയരാജന്‍ അറിയിച്ചു.
Leave a Reply