Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:39 pm

Menu

Published on February 20, 2014 at 10:05 am

സംഗീത സംവിധായകൻ രഘുകുമാർ അന്തരിച്ചു

music-director-raghu-kumar-passes-away

ചെന്നൈ: അവിസ്മരണീയങ്ങളായ ഒരുപിടി മധുരമൂറുന്ന മെലഡികൾ സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു.ഇന്ന് പുലർച്ചെ ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം.കുറെ നാളുകളായി കിഡ്‌നിരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ രാവിലെ ഒൻപതിന് വസന്ത് നഗർ ശ്മശാനത്തിൽ നടക്കും.1953 ജൂലൈ 13ന് കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി കുടുംബത്തില്‍ ജനിച്ച രഘുകുമാര്‍ ചെറുപ്പത്തിൽ തന്നെ സംഗീതത്തിന്റെ വഴിയിലെത്തിയിരുന്നു.1979ല്‍ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്കിയിട്ടുണ്ട്. തബലയിലും സിത്താറിലും ശിക്ഷണം നേടിയ രഘുകുമാര്‍ പ്രമുഖ കലാകാരന്‍മാരുടെ സംഗീതപരിപാടികളില്‍ ഉപകരണസംഗീതം വായിച്ചിരുന്നു.2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം.

ചെമ്പരത്തിപ്പൂവേ ചൊല്ലൂ (ശ്യാമ), പൊന്‍ വീണേ (താളവട്ടം), കൈക്കുടന്ന നിറയെ (മായാമയൂരം), മെല്ലെ നീ മെല്ലെ വരൂ. മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ (ധീര), ഒരു പുന്നാരം, തൊഴുകൈ (ബോയിങ് ബോയിങ്), കളഭം ചാര്‍ത്തും (താളവട്ടം), നിയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ് റമ്പര്‍ ), പൂങ്കാറ്റേ പോയി (ശ്യാമ), പൊന്‍മുരളിയൂതും കാറ്റില്‍ (ആര്യന്‍ ), മധുമാസ ചന്ദ്രന്‍ (കാണാക്കിനാവ്)നിന്നെയെന്‍ സ്വന്തമാക്കും ഞാന്‍ (വിഷം), മെല്ലെ നീ മെല്ലെ വരൂ, ഒരു പുന്നാരം, തൊഴുകൈ (ബോയിങ് ബോയിങ്), ശാന്തി മന്ത്രം (ആര്യന്‍ ), ആമ്പല്ലൂര്‍ അമ്പലത്തില്‍ (മായാമയൂരം) എന്നിവയാണ് അദ്ദേഹത്തിന്റെ ചില ഹിറ്റ്‌ ഗാനങ്ങൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News