Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ സ്വന്തമാക്കി .19ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്ട്സ് ആപ്പിന് സ്വന്തമാക്കുക.ഇതോടെ ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്ത് ശക്തമായി കാലുറപ്പിക്കുകയാണ്.ഈ 4ബില്യണ്‍ ഡോളര്‍ കാശായും 12ബില്യണ്‍ ഡോളറിന്റെ ഫേസ്‌ബുക്ക് ഷെയറും വാട്‌സ് ആപിനു നല്‍കും. ഇത് ആദ്യമായണ് ഇത്രയും തുക നല്‍കി ഫേസ്ബുക്ക് ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. നേരത്തെ ഫോട്ടോഷെയറിംങ് ആപ്ലികേഷന്‍ ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് 1 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. അടുത്തകാലത്തായി ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ മൊബൈല്‍ അധിഷ്ഠിത സന്ദേശ കൈമാറ്റ ആപ്ലികേഷനാണ് വാട്ട്സ് ആപ്പ്.ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ ചാറ്റ്, ഫയല്‍ ഷെയറിങ് എന്നിവയ്ക്ക് സ്വീകാര്യമായ ചാറ്റ് ആപ്ലിക്കേഷന്‍ എന്ന ബഹുമതിയും വാട്‌സ്ആപ്പിനാണ് . ചിത്രങ്ങള്‍ തത്സമയം അയയ്ക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ച് ചെയ്ത് അയയ്ക്കാനും വാട്‌സ് ആപ്പില്‍ സൗകര്യമുണ്ട്. ഫോണ്‍ബുക്കിലുള്ള ഇതേ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമയത്തിനും ഗ്രൂപ്പ് ചാറ്റിനും സാധിക്കുന്നു.ലോകത്താകെ 450 മില്യണ്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പിനുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം പ്രശസ്ത മെസേജിങ് ഗ്രൂപ്പായ സ്‌നാപ്ചാറ്റിനെ ഏറ്റെടുക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ നീക്കം പരാജയപ്പെട്ടിരുന്നു.ആന്‍ഡ്രോയിഡില്‍ മാത്രമല്ല ആപ്പിള്‍ സ്‌റ്റോറുകളിലും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡിംഗ് നടക്കുന്നത് വാട്‌സ് ആപാണ്. സിംബിയന്‍, ബ്ലാക്‌ബെറി, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലെ കണക്കുകള്‍ കൂടി നോക്കിയാല്‍ 100കോടി കടക്കും ഡൗണ്‍ലോഡിംഗ്. തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 10മില്യണ്‍ ഫണ്ടിംഗ് ആണ് ആപിന് ലഭിച്ചത്. ഫേസ്ബുക്കിന് ഏറെ ഭീഷണി ഉയര്‍ത്തിയ വാട്‌സ്ആപ്പ് ഒരേ കുടക്കീഴല്‍ വരുന്നതോടെ ആഗോളതലത്തിലുള്ള ഉപഭോക്താക്കളും ഫേസ്ബുക്കിന് സ്വന്തമാവുകയാണ്.ഈ വാങ്ങലോടെ വന്‍ വെല്ലുവിളിയാണ് ഫേസ്ബുക്ക് മറികടന്നത് എന്നാണ് ടെക്നോളജി ലോകം വിലയിരുത്തുന്നത്.
Leave a Reply