Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കീവ് : ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്ന യുക്രൈനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു.മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കഴിഞ്ഞ മൂന്നുദിവസമായി പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടതായും 67 പേരെ പ്രക്ഷോഭകാരികള്‍ പിടിച്ചുവെച്ചതായും യുക്രൈന്‍ അഭ്യന്തരമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരായ അക്രമണങ്ങളെ തുര്‍ന്ന് യൂറോപ്യന്‍ യൂണിയനും കാനഡയും യുക്രെയ്നെതിരെ ഉപരോധം നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉക്രെയിനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാന്‍ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുമ്പോഴും രാജ്യത്ത് വ്യാപക അക്രമം തുടരുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന രാജ്യത്ത് യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം അവഗണിച്ച് റഷ്യയുമായി കൂട്ടുകൂടാനുള്ള പ്രസിഡന്‍റിന്‍െറ ശ്രമങ്ങളാണ് യുക്രെയ്നില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്.
Leave a Reply