Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൊവ്വാഴ്ച മുതൽ ഗ്യാസ് ഏജൻസികൾ നടത്താനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു.പ്രശ്നം പരിഹരിക്കാൻ സമയം വേണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടതിനാലാണ് ഗ്യാസ് ഏജൻസികൾ സമരത്തിൽ നിന്നും പിന്മാറിയത്.മാർച്ച് 31 വരെയാണ് കമ്പനികള്‍ സമയം ആവശ്യപ്പെട്ടത്.ഗ്യാസ് ഏജന്‍സികളുടെ സംയുക്തവേദിയായ ഓള്‍ കേരള എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.450ഓളം ഏജന്‍സികളാണ് പണിമുടക്കാൻ തീരുമാനിച്ചിരുന്നത്.എണ്ണക്കമ്പനികള്‍ പുറത്തുവിട്ടിട്ടുള്ള പുതിയ വിപണന മാനദണ്ഡങ്ങള്‍ വിതരണക്കാരെ കൂടി വിശ്വാസത്തിലെടുത്ത് തിരുത്തണമെന്നതാണ് ഗ്യാസ് ഏജൻസികളുടെ പ്രധാന ആവശ്യം.തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ക്ക് പീഡിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നിലപാടിലും ഓള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചിരുന്നു.
Leave a Reply