Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:26 pm

Menu

Published on February 25, 2014 at 1:22 pm

പെണ്‍കുഞ്ഞിനെ ഗര്‍ഭംധരിച്ച യുവതിയെ വീട്ടുകാര്‍ തല്ലിക്കൊന്നു

pregnant-woman-beaten-to-death-in-rajasthan

ജോധ്പൂര്‍:പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് വീട്ടുകാര്‍ യുവതിയെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം നടന്നത്.ഷിവാരി ദേവിയെന്ന ഇരുപതു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.  ഭര്‍തൃ വീട്ടുകാരോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇവര്‍ ദേവി മരിച്ചതായി അവര്‍ സഹോദരനെ അറിയിക്കുകയായിരുന്നു. മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഷിവാരി ദേവി സഹോദരനെ വിളിച്ച് ലിംഗ പരിശോധനയില്‍ പെണ്‍കുഞ്ഞാണെന്ന് തെളിഞ്ഞെന്നും അതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിക്കുന്നതായും പറഞ്ഞിരുന്നു. ആണ്‍കുഞ്ഞിനെ വേണമെന്നാണ് ഭര്‍ത്താവും വീട്ടുകാരും ആഗ്രഹിച്ചിരുന്നത്. ദേവിയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നെന്നും മര്‍ദനം മൂലമാണ് അവര്‍ മരിച്ചതെന്നും സഹോദരന്‍ ആരോപിക്കുന്നു.സംഭവത്തെത്തുടര്‍ന്ന് ദേവിയുടെ സഹോദരന്‍ രാംദീന്റെ പരാതിയെത്തുടര്‍ന്ന് ജോധ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News