Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാമാര്‍ച്ചിന് ഇന്ന് കോഴിക്കോട് കടപ്പുറത്ത് ആവേശകരമായ സമാപനം.സമാപന സമ്മേളനം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ നിന്നും ഫിബ്രവരി ഒന്നിനാണ് കേരളരക്ഷാമാര്‍ച്ച് ആരംഭിച്ചത്. ‘മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന തലക്കെട്ടില്‍ തുടങ്ങിയ മാര്‍ച്ച് വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തമാക്കുക, വര്‍ഗീയത ചെറുക്കുക, മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്ര അഴിമതിവാഴ്ചക്ക് അറുതിവരുത്തുക എന്നീ മുദ്രാവാക്യങ്ങളും ചര്‍ച്ചക്ക് വെച്ചിരുന്നു. എന്നാല്‍, സംഭവബഹുലമായ രാഷ്ട്രീയസംവാദങ്ങളുടെ തുടര്‍ച്ചയായിരുന്നു മാര്‍ച്ചിനിടയില്‍ അരങ്ങേറിയത്.സി.പി.എമ്മിനെ സമീപകാലത്ത് പിടിച്ചുലച്ച സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ കോഴിക്കോട്തന്നെ സമാപനത്തിന് തെരഞ്ഞെടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധവും കോടതിവിധിയും പാര്‍ട്ടിക്കേല്‍പിച്ച ആഘാതം മറികടന്ന് ശക്തിതെളിയിക്കാനുള്ള അവസരംകൂടിയായാണ് മാര്‍ച്ചിന്‍െറ സമാപനത്തെ പാര്‍ട്ടി കാണുന്നത്. ഇത് മുന്നില്‍ക്കണ്ട് വിപുല ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ കരുത്ത് വിളിച്ചറിയിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. ബീച്ചില്‍ കൂറ്റന്‍ വേദിയും ഒരുക്കിയിട്ടുണ്ട്. എ.വിജയരാഘവന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍.ബുധനാഴ്ച രാവിലെ പത്തിന് കൊയിലാണ്ടിയില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
Leave a Reply