Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് :ആദ്യകാല സിനിമ നിര്‍മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് (90) അന്തരിച്ചു.ഒറ്റപ്പാലം അനങ്ങനടിയിലെ നമ്പിയത്ത് വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഒറ്റപ്പാലം അനങ്ങാടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം കൊടുത്തത് രാമൻ നമ്പിയത്ത് ആയിരുന്നു.ഇദ്ദേഹം നിർമിച്ച’കാൽപ്പാടുകൾ’എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.എന്നാൽ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടില്ല.’കാല്‍പ്പാടുകള്‍’എന്ന ചിത്രം നമ്പിയത്തിന് നല്കിയ കയ്‌പേറിയ അനുഭവങ്ങൾ’കാൽപ്പാടുകളുടെ മുറിപ്പാടുകൾ’എന്ന ആത്മകഥയിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്.
Leave a Reply