Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 27, 2014 at 2:29 pm

വാര്‍ത്ത വായിച്ചു കൊണ്ടിരിക്കേ അവതാരക തറയിലേക്ക് താഴ്ന്നുപോയി [വീഡിയോ ]

bbc-news-anchor-goes-down-unexpectedly

വാര്‍ത്താ വായിക്കുന്നതിനിടെ അവതാരക തറയിലേക്ക് താഴ്ന്നു താഴ്ന്നുപോയി. ക്യാമറയുടെ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് തല്‍സമയ സംപ്രേഷണത്തിനിടെ ഈ കൌതുകകരമായ സംഭവമുണ്ടായത്.തിങ്കളാഴ്ചയാണ് ഈ രംഗം ചാനല്‍ സംപ്രേഷണം ചെയ്തത്. കാരലിന്‍ ബില്‍റ്റന്‍ എന്ന അവതാരക ഉച്ച വാര്‍ത്ത വായിക്കുന്നതിനിടെയാണ് സംഭവം. വാചകം പൂര്‍ത്തിയാക്കുംമുമ്പേ അവതാരക താഴേക്കു താഴേക്കു പോവുകയായിരുന്നു.ഉടന്‍തന്നെ സഹ അവതാരക ലിയന്‍ ബ്രൌണ്‍ സാങ്കേതിക പ്രശ്‌നമുള്ളതായി വിശദീകരിച്ചിരുന്നു. അവതാരകയ്ക്കു ഒന്നും സംഭവിച്ചില്ലെന്നും അവര്‍ സ്റ്റുഡിയോയില്‍ സുരക്ഷിതയാണെന്നും ക്യാമറയുടെ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് അവതാരക താഴ്ന്നു പോയതെന്നുമാണ് ബിബിസിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറലായി മാറി. യൂ ട്യൂബില്‍ ഇതിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ ഈ വാര്‍ത്ത കണ്ടു.ഇതിനു ശേഷം കാരലിന്‍ ബില്‍റ്റന്‍ ഇതിനെ കുറിച്ച് ഇങ്ങിനെ ട്വീറ്റ് ചെയ്തു,എന്തായാലും ഞാന്‍ ലോക പ്രശസ്തയായി, അതൊരു തെറ്റായ കാരണത്തിനായാലും. വെബ്ബിന്റെ കരുത്ത്. ആളുകളെ അത് ചിരിപ്പിക്കുന്നതിനാൽ സന്തോഷം.

Loading...

Comments are closed.

More News