Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:59 am

Menu

Published on February 28, 2014 at 11:23 am

ദോഹയിൽ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു മലയാളികളുള്‍പ്പെടെ 12 മരണം

12-dead-in-qatar-restaurant-gas-explosion

ദോഹ: ദോഹയ്ക്കടുത്ത് ഹോട്ടലിനുമുകളിലെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു മലയാളികളുള്‍പ്പെടെ 12 പേര്‍ മരിച്ചു. അല്‍ഗറാഫയിലെ ലാന്‍ഡ് മാര്‍ക്ക് ഷോപ്പിങ് മാളിലുള്ള തുര്‍ക്കിഷ് റസ്റ്റോറന്റിലാണ് അപകടമുണ്ടായത്.കൊയിലാണ്ടി മുചുകുന്ന് സ്വദേശി മാനോലിത്താഴെ റിയാസ്, മലപ്പുറം എയര്‍പോര്‍ട്ടിന് സമീപത്തെ സലീം, പയ്യോളി സ്വദേശി വടക്കേമുല്ലമറ്റത്ത് സക്കറിയ എന്നിവരാണ് മരിച്ച മലയാളികള്‍. നാല് മലയാളികളെ കാണാതായതായും വിവരമുണ്ട്. മരിച്ച മറ്റുള്ളവര്‍ ഏഷ്യന്‍ അറബ്‌വംശജരാണ്.വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവമുണ്ടായത്.ഹോട്ടല്‍ ആവശ്യത്തിനായി മേല്‍ക്കൂരയില്‍ പ്രത്യേകം ക്രമീകരിച്ച ഗ്യാസ് ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഈ സമയം ഹോട്ടലിലും സമീപത്തെ കടയിലും ഉണ്ടായിരുന്നവരും ഷോപ്പുകളിലേക്ക് സാധനങ്ങള്‍ വിതരണംചെയ്യാനെത്തിയവരുമാണ് അപകടത്തില്‍പ്പെട്ടത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യസമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാലാണ് ദുരന്തത്തിന്റെ വ്യപ്തി കുറഞ്ഞത്.സംഭവസ്ഥലം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സന്ദര്‍ശിച്ചു. മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News