Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ആസാമില്‍ നടത്തിയ വനിതാ കണ്‍വെന്‍ഷനിലെത്തിയ രാഹുല്‍ ഗാന്ധിയെ ഉമ്മവെച്ച വാര്‍ഡ് അംഗമായ ബോണ്ടി എന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 ശതമാനം പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാധമിക നിഗമനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയാണ് യുവതി ചുംബിച്ചത്. ജോര്‍ഹാത് എന്ന സ്ഥലത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അറുന്നൂറോളം വനിതകള്‍ എത്തിയിരുന്നു. ഇടക്ക് ഒരു സംഘം സ്ത്രീകള്‍ രാഹുലിന്റെ സമീപത്ത് എത്തി കൈ പിടിച്ച് കുലുക്കുകയും അവരിലൊരാള്‍ നെറുകെയിലും കവിളിലും ചുംബിക്കുകയുമായിരുന്നു.മുഖ്യമന്ത്രി പദത്തിലും പ്രധാനമന്ത്രി പദത്തിലും വരെ എത്താല്‍ വനികള്‍ക്ക് കഴിയുമെന്നും അവര്‍ക്ക് അതിനുള്ള കഴിവുണ്ടെന്നും രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ ഉമ്മവെച്ച സംഭവത്തിന് ശേഷം ബോണ്ടിയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്തതാണോ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന കാര്യം വ്യക്തമാകുന്നതേയുള്ളു.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply