Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസിലെ പ്രധാന പ്രതി സരിത.എസ് നായര്‍ രംഗത്ത്.എ.പി അബ്ദുള്ളക്കുട്ടി തന്നെ ഫോണില്‍ വിളിക്കുക്കയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൂടാതെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തുവെന്നും സരിത വെളിപ്പെടുത്തി.പോലീസ് കസ്റ്റഡിയിലിരിക്കെയും തന്നെ അബ്ദുള്ളക്കുട്ടി വിളിച്ചെന്നും സരിത പറഞ്ഞു.കണ്ണൂരിലെ ഏതോ രാഷ്ട്രീയ സുഹൃത്താണ് അബ്ദുള്ളക്കുട്ടിക്ക് എന്റെ നമ്പര്‍ കൊടുത്തത്. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലത്തിലേക്ക് ഒരു പ്രൊജക്ടിന്റെ ഭാഗമായി വരാന്‍ പറഞ്ഞു. അവിടെ പോയി സോളാര്‍ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചു. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നല്‍കിയത് എന്നാല്‍ പിന്നീട് നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയായിരുന്നു.
അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പ് അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് തന്നെ ക്ഷണിച്ചു. ഒരു പ്രൊജക്ടിന്റെ ഭാഗമായി ചര്‍ച്ചക്ക് എന്ന പേരിലാണ് വിളിച്ചത്. അബ്ദുള്ളക്കുട്ടിക്കെതിരെ എസ്.എം.എസുകള്‍ തെളിവായി നല്‍കാനാകും. അബ്ദുള്ളക്കുട്ടി രാത്രിസമയങ്ങളില്‍ നിരന്തരം വിളിച്ചു. പോലീസിനോട് തന്റെ പേര് പറയരുതെന്ന് കാണിച്ച് ജയിലില്‍ നിന്നും ഇറങ്ങിയശേഷവും അബ്ദുള്ളക്കുട്ടി എസ്.എം.എസ് അയച്ചിരുന്നു.അബ്ദുള്ളക്കുട്ടിയെക്കുറിച്ച് മാത്രമാണ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസിനോട് തന്റെ പേര് പറയരുതെന്ന് കാണിച്ച് ജയിലില്‍ നിന്നും ഇറങ്ങിയശേഷവും അബ്ദുള്ളക്കുട്ടി എസ്.എം.എസ് അയച്ചിരുന്നു. മറ്റു വിവാദ വിഷയങ്ങളെക്കുറിച്ച് ദിവസങ്ങള്‍ക്കകം പ്രതികരിക്കുമെന്നും സരിതപറഞ്ഞു. എന്റെ സുരക്ഷയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എന്റെ കുട്ടികള്‍ക്കൊപ്പം സുരക്ഷിതമായി ജീവിക്കുക മാത്രമാണ് ലക്ഷ്യമെന്നും സരിത പറഞ്ഞു. തന്നെ ദ്രോഹിച്ചവരാരും സുഖമായി ഉറങ്ങേണ്ട. വരും ദിവസങ്ങളില്‍ ഓരോരുത്തരുടെ പേരുകള്‍ പുറത്തുവിടുമെന്നും സരിത പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്‍െറ അമ്മ പറഞ്ഞത് കൊണ്ടാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതെന്നും സരിത പറഞ്ഞു.ക്ലിഫ് ഹൗസിനെകുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു. മുഖ്യമന്ത്രിക്ക് തന്നെ അറിയാമോ എന്ന് അദ്ദേഹമാണ് പറയേണ്ടത്. മന്ത്രിമാരുടെ ബന്ധത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. രണ്ട് ദിവസത്തിനകം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സരിത പറഞ്ഞു.
Leave a Reply