Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: സരിത എസ് നായരുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി എംഎല്‍എ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിത മാണെന്നും രാഷ്ട്രീയമായിതന്നെ ഇല്ലാതാക്കാനാണ് ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു.മാധ്യമ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും അറിയാം അബ്‌ദുള്ളക്കുട്ടി എങ്ങനെയുള്ള ആളാണെന്ന്, എത്രയോ ആളുകള്‍ എം എല്‍ എമാരെ വിളിക്കുന്നുണ്ട്. എന്നെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിതെന്നും അബ്ദുള്ളകുട്ടി എം എല്‍ എ പറഞ്ഞു. സരിത പറയുന്നത് നുണ മാത്രമാണെന്നും താന്‍ സരിതയെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ലഎന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കലക്ടറേറ്റിലെ ഒരു യോഗത്തില്‍ പങ്കെടുക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.അബ്ദുള്ളകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. .അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിക്കുക്കയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത ആരോപിച്ചു .അബ്‌ദുള്ളകുട്ടി ഈ സംഭവം നിഷേധിച്ചാല്‍ നിയമനടപടിക്ക് പോകുമെന്നും തന്റെ പക്കല്‍ തെളിവുണ്ടെന്നും സരിത ഇന്ന് വെളിപ്പെടുത്തിയിരുന്നു.ഇതിനു പിറകെയാണ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply