Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:52 pm

Menu

Published on March 5, 2014 at 3:56 pm

മരിച്ചെന്ന് വിധിയെഴുതിയ 78കാരന് ശവപ്പെട്ടിയില്‍ പുനർജന്മം…!!!

dead-us-man-begins-breathing-in-embalming-room

ചിക്കാഗോ:മരിച്ചെന്ന് വിധിയെഴുതിയ 78കാരന്റെ കാലുകള്‍ ശവപ്പെട്ടിയില്‍ നിന്ന് ചലിച്ചു;ശ്വാസം വിലിച്ചു….!!!ഇത്തരമൊരു അത്ഭുതം സംഭവിച്ചിരിക്കുന്നത് അമേരിക്കയിലെ ചിക്കാഗോയിലാണ്. വാള്‍ട്ടര്‍ വില്യംസെന്ന് എഴുപത്തിയെട്ടുകാരനാണ് ശവപ്പെട്ടിയില്‍ പുനര്‍ജനിച്ചത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ (കൊറോണ്‍) ഡെക്സ്റ്റര്‍ ഹൊവാര്‍ഡ വില്യമിന്റെ മരണം സ്ഥിരീകരിച്ചതായിരുന്നു. തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഹൊവാര്‍ഡും ശ്മശാനത്തിലെ ഉദ്യോഗസ്ഥനും പരിചരണ സത്രത്തിലെത്തി. വില്യസിന്റെ നാഡീമിടിപ്പ് പരിശോധിച്ചാണ് ഹൊവാര്‍ഡ് മരിച്ചെന്ന് വിധിയെഴുതിയത്. ഇതോടെ മരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളൊക്കെ തയ്യാറാക്കി. മൃതദേഹം ബാഗിലാക്കി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിയില്‍ ബാഗില്‍നിന്ന് ചലനം അനുഭവപ്പെട്ടു. ബാഗില്‍ നിന്ന് വില്യമിന്റെ കാലുകള്‍ ചലിച്ചതായും ചെറുതായും ശ്വാസം വലിച്ചതായും തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വില്യമിൻറെ ജീവന്‍ തിരുച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും ഞെട്ടലില്‍ നിന്ന് ഇതുവരെ ബന്ധുക്കള്‍ മോചിതരായിട്ടില്ല.ബാഗിലേക്ക് മാറ്റിയപ്പോള്‍ നെഞ്ചില്‍ ത്വക്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഡിഫ്രൈബിലേറ്റര്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചതാകാം എന്നാണ് ഇപ്പോള്‍ ഹൊവാര്‍ഡ് നല്‍കുന്ന വിശദീകരണം. തന്റെ ഇരുപത് വര്‍ഷത്തിലേറെയുള്ള ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.മൃതദേഹം ബാഗിലേക്ക് മാറ്റിയപ്പോള്‍ നെഞ്ചില്‍ ത്വക്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഡിഫ്രൈബിലേറ്റര്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചതാകാം എന്നാണ് ഇപ്പോള്‍ ഹൊവാര്‍ഡ് നല്‍കുന്ന വിശദീകരണം.തന്റെ ഇരുപത് വര്‍ഷത്തിലേറെയുള്ള ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News