Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും നിയുക്ത കേരള ഗവര്‍ണറുമായ ഷീല ദീക്ഷിതിനെ കളിയാക്കി നടി റിമ കല്ലിങ്കലിൻറെ ഫേസ്ബുക്ക് പോസ്റ്റ്.കേരളത്തിലെ വനിത മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുക. ഇനി വൈകിട്ട് ആറുമണിക്ക് മുന്‍പ് വീടുകളില്‍ കയറിക്കോണം. ഷീല ദീക്ഷിത് കേരളത്തിലേയ്ക്ക്… റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റാണിത്.മനോരമ ദിനപത്രത്തില്‍ ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറായി നിയമച്ചതുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടും അതിനു പരിഹസിച്ച് ഫേസ്ബുക്കര്‍മാര്‍ തയ്യാറാക്കിയ ഫോട്ടോയും റിമ തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.മനോരമ ദിനപത്രത്തില്‍ ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറായി നിയമച്ചതുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടും അതിനു പരിഹസിച്ച് ഫേസ്ബുക്കര്‍മാര്‍ തയ്യാറാക്കിയ ഫോട്ടോയും റിമ തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.ഡല്‍ഹിയില്‍ ബസിനുള്ളില്‍വച്ച് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായ സമയത്ത് പെണ്‍കുട്ടികള്‍ ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്തിനെന്ന ചോദ്യം ഷീല ഉന്നയിച്ചിരുന്നു. ഒരു പക്ഷേ ഷീല ദീക്ഷിതിന്റെ ഈ പ്രസ്താവനയോടുള്ള വിദ്വേഷമാകാം ഇങ്ങനെയൊരു പോസ്റ്റ് ചെയ്യാന്‍ റിമയെ പ്രേരിപ്പിച്ചത്.
Leave a Reply