Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 7:59 pm

Menu

Published on March 10, 2014 at 11:57 am

ലാലുപ്രസാദ് യാദവ് വീണ്ടും ‘വിവാഹിതനായി’

lalu-prasad-exchanged-garlands-with-wife-rabri-again

പട്‌ന:  ആര്‍ജെഡി ദേശീയ പ്രസിഡന്റ് ലാലുപ്രസാദ് യാദവ് വീണ്ടും വിവാഹിതനായി.ഇപ്പൊഴത്തെ ഭാര്യ റാബ്രി ദേവിതന്നെയാണ് വധു. ഞായറാഴ്ച സരണിലെ ചപ്രയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വച്ചായിരുന്നു പുനര്‍വിവാഹച്ചടങ്ങുകള്‍. ഇരുവരും പരസ്പരം വരണമാല്യം ചാര്‍ത്തി. തന്റെ പതിവ് മണ്ഡലമായ സരണില്‍ റാബ്രിയെയാണ് ആര്‍.ജെ.ഡി. സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാരെ കയ്യിലെടുക്കുന്നതിനായാണ് പുതിയ വിവാഹ നാടകമെന്ന് പാര്‍ട്ടി വിട്ടവര്‍ പറയുന്നു.എഴുപതുകളുടെ തുടക്കത്തിലാണ് ഞാനും റാബ്രിയയും വിവാഹിതരായത്. വളരെ ചെറുപ്പം. അന്ന് വരണമാല്യം ചാര്‍ത്തുന്ന ചടങ്ങ് ബീഹാറിയെ യാദവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത് മാറി. മാലയിട്ടാണ് എല്ലാവരും വിവാഹിതരാകുന്നത്. അതുകൊണ്ടാണ് നാലു പതിറ്റാണ്ടിനു ശേഷം ഇങ്ങനെയൊരു വരണമാല്യം ചാര്‍ത്തല്‍ ചടങ്ങെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. എന്നെ വരണമാല്യം അണിയിച്ചതിലൂടെ എന്റെ സ്വന്തം ലോക്‌സഭാ മണ്ഡലമായ സരണ്‍ റാബ്രിയയ്ക്കും സ്വന്തമായെന്നും  ലാലു പറഞ്ഞു. ഇളയ മകന്‍ തേജാപ്രതാപും പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിച്ചതിനാല്‍ ലാലുവിന്റെ പാര്‍ലിമെന്റ് അംഗത്വം കോടതി റദ്ദ് ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. ഇതേ തുടര്‍ന്നാണ് തന്റെ മണ്ഡലത്തില്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ലാലുവിന്റെ മകളും ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News